തെരഞ്ഞെടുപ്പ്: പൊതു നിരീക്ഷകനും ചെലവു നിരീക്ഷകരും ജില്ലയിലെത്തി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിയമിതരായ പൊതുനിരീക്ഷകനും ചെലവു നിരീക്ഷകരും ജില്ലയിലെത്തി തെരഞ്ഞടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആന്റി ഡിഫേയ്സ്മെന്റ് ജില്ലാ സ്ക്വാഡ് ലീഡർ സ്വാതി ചന്ദ്രമോഹന് എന്നിവരുമായി ചര്‍ച്ച ചെയ്തു.

നോര്‍ത്ത് വര്‍ക്കിങ് പ്ലാന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. അസിഫ് (ഐ.എഫ്.എസ്) ആണ് മലപ്പുറം ജില്ലയിലെ പൊതുനിരീക്ഷകന്‍. ഐ.എ.എസ്, ഐ.എഫ്.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പൊതുനിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി ചെലവ് നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കമ്മിഷന് നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവര്‍ക്ക് ഡ്യൂട്ടി. നിരീക്ഷകരുടെ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sec.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജില്ലയിലെ പൊതു നിരീക്ഷകനും ചെലവു നിരീക്ഷകരും

മലപ്പുറം ജില്ലയിലെ പൊതുനിരീക്ഷകന്‍ – പി.കെ. അസിഫ് ഐ.എഫ്.എസ്
ഡി സി എഫ് , വര്‍ക്കിംഗ് പ്ലാന്‍ (നോര്‍ത്ത്), മാത്തോട്ടം, അരക്കിണര്‍ പി ഒ, കോഴിക്കോട് 673028, ഫോണ്‍: 0495-2414743, 9447157424.
ജില്ലയിലെ ചെലവ് നിരീക്ഷകരും ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളും
വിനോദ് ശ്രീധര്‍
ജോയിന്റ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ഡയറക്ടറേറ്റ്, ഫോര്‍ത്ത് ഫ്ളോര്‍, വികാസ് ഭവന്, തിരുവനന്തപുരം.
ഫോണ്‍ : 0471-2303640, മൊബൈല്‍- 9446094222
സോണല്‍ നമ്പര്‍ -1
ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി
നിലമ്പൂര്‍, നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി,വണ്ടൂര്‍, കാളികാവ്
കെ. അനില്‍കുമാര്‍
അഡീഷണല്‍ സെക്രട്ടറി, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ഗവ. സെക്രട്ടറിയേറ്റ്
ഫോണ്‍ : 0471-2518297, മൊബൈല്‍- 9447957462
സോണല്‍ നമ്പര്‍ -2
ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി
അരീക്കോട്,മലപ്പുറം, മഞ്ചേരി മുന്‍സിപ്പാലിറ്റി, മലപ്പുറം മുനിസിപ്പാലിറ്റി
രാജേഷ് പ്രകാശ്
അഡീഷണല്‍ സെക്രട്ടറി, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്
ഗവ. സെക്രട്ടറിയേറ്റ്,
ഫോണ്‍ : 0471-2518709 മൊബൈല്‍- 9446701071
സോണല്‍ നമ്പര്‍ -4
ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി
താനൂര്‍, താനൂര്‍ മുന്‍സിപ്പാലിറ്റി, തിരൂരങ്ങാടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി
കെ. സുനില്‍കുമാര്‍
അഡീഷണല്‍ സെക്രട്ടറി
പ്ലാനിങ് & ഇ എ (ആര് കെ ഐ) ഡിപ്പാര്‍ട്ട്മെന്റ്
മൊബൈല്‍- 9496154103
സോണല്‍ നമ്പര്‍ -5
ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
തിരൂര്‍, തിരൂര്‍ മുന്‍സിപ്പാലിറ്റി, പൊന്നാനി,പൊന്നാനി മുനിസിപ്പാലിറ്റി, പെരുമ്പടപ്പ്
തോമസ് സാമുവല്‍
ഡെപ്യൂട്ടി സെക്രട്ടറി, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ഗവ. സെക്രട്ടറിയേറ്റ്
മൊബൈല്‍- 9447718190
സോണല്‍ നമ്പര്‍ -3
ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
പെരിന്തല്‍മണ്ണ, പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി,മങ്കട, കുറ്റിപ്പുറം,വളാഞ്ചേരി മുന്‍സിപ്പാലിറ്റി
എ. നൗഷാദ്
ജോയിന്റ് സെക്രട്ടറി,ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്
മൊബൈല്‍- 8089234070
സോണല്‍ നമ്പര്‍ -6
ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി
കൊണ്ടോട്ടി, കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി,വേങ്ങര, കോട്ടക്കല്‍ മുനിസിപ്പാലിറ്റി.
