സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തിരി തെളിയും ; സ്വർണ്ണക്കപ്പ് സംഘാടകർ ഏറ്റുവാങ്ങി

തിരൂർ : കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച മുതൽ തിരൂരിൻ തിരി തെളിയും.
27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിളും പരിസരങ്ങളിലുമായാണ് മേള നടക്കുന്നത്. കലോത്സവത്തിൻ്റെ സ്വർണ്ണ കപ്പ്
എ.ഡി.പി.ഐ സന്തോഷിൽ നിന്ന്
ട്രോഫി കമ്മറ്റി കൺവീനർ ഏറ്റുവാങ്ങി.

സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളെ പരിപോഷി പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ കലോത്സവം നടത്തുന്നത്. കലോത്സവത്തിൽ കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാരും കലാകാരി കളും മാറ്റുരയ്ക്കുന്നു . 105ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത് .
കലാമേളയുടെ ഒന്നാം ദിവസമായ 27ന് മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മത്സരങ്ങളാണ് പ്രധാനമായും നടത്തപ്പെടുന്നത്.
തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ വേദിയാവും . എസ്. എസ്. എം പോളിടെക്നിക് കോളേജ് , ഗവൺമെൻറ് എൽപി സ്കൂൾ തെക്കുമുറി ( പഞ്ചമി ) , എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തിരൂർ എന്നിവയാണ് മറ്റ് വേദികൾ .

തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് പ്രധാന വേദികളും നാല് ഹാളുകളും ക്രമീകരിച്ചിരിക്കുന്നു. പോളിടെക്നിക് കോളേജിൽ ഒരു വേദിയും , ജിഎൽപിഎസ് തെക്കുമുറിയിൽ ഒരു വേദിയും ക്രമീകരിച്ചിട്ടുണ്ട്. 28ന് ബാൻഡ് ഡിസ്പ്ലേ മത്സരമാണ് എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്.
ഭിന്ന ശേഷി സൗഹൃദമായി പ്രത്യേകം റാമ്പടക്കം സജ്ജമാക്കിയ വേദികളിലാണ് മത്സരങ്ങൾ നടക്കുക . മത്സരാർത്ഥികൾക്കുള്ള താമസ സൗകര്യങ്ങൾ കെ എച്ച് എം എച്ച് എസ് ആലത്തിയൂർ , ദാറുൽ ഖുർആൻ റസിഡൻഷ്യൽ സ്കൂൾ ആലത്തിയൂർ , ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ , ഫാത്തിമ മാതാ ഇ. എം. എൽപി സ്കൂൾ , ജി. എം യുപിഎസ് തിരൂർ , ജിഎം എൽപിഎസ് തൃക്കണ്ടിയൂർ , എം. ഡി.പിഎസ് യു പി. എസ് ഏഴൂർ , ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏഴൂർ , ജെ. എം എച്ച് പരന്നേക്കാട് . ജി. വി. എച്ച് എസ്. എസ് ഗേൾസ് തിരൂർ , ജി. എം. യു .പി . എസ്. ബി.പി. അങ്ങാടി എന്നിവിടങ്ങളിലാണ് മത്സരാർ ത്ഥികൾക്കുള്ള താമസസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ആയിരത്തോളം പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കുവാൻ പാകത്തിലുള്ള ഭക്ഷണ പന്തലുകൾ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലും മത്സരാർത്ഥി കൾക്കും അധ്യാപകർക്കും പ്രഉച്ചഭക്ഷണം , ചായ , അത്താഴം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കലോത്സവം വ്യാഴാഴ്‌ച രാവിലെ 9. 30 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ. കെ. എസ് ഐ. എ. എസ് നിർവ്വഹിക്കും . സന്തോഷ് . സി.എ അഡീഷണൽ പൊതുവി ദ്യാഭ്യാസ ഡയറക്ടർ (അക്കാഡമിക് ) അധ്യക്ഷത വഹിക്കും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി. ആർ . പ്രസാദ് മുഖ്യാതിഥി യാവും . ആർ . വിശ്വനാഥ് ഐ. പി എസ് . ( സൂപ്രണ്ട് ഓഫ് പോലീസ്) , പി. അബുബക്കർ ജോ . ഡയറക്ടർ , ആർ. കെ. ജയപ്രകാശ് , അൻവർ സാദത്ത് , ഡോ . സുപ്രിയ എ . ആർ; പി. വി. റഫീഖ് ( ഡി.ഡി മലപ്പുറം) , ബിയാട്രിസ് മരിയ ഹയർ സെക്കണ്ടറി റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ എന്നിവർ ആശംസകൾ നേരും . കലാ മേളയ്ക്ക് എത്തുന്നവരെ ബസ്റ്റാൻ്റിലും റെയിൽവേ സ്റ്റേഷനിലും സ്വീകരിച്ച് , പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ മത്സര കേന്ദ്രങ്ങളിലെത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
