‘മുമ്ബ് ഇന്ത്യയിലേക്ക് ടെസ്റ്റിന് വരാൻ ടീമുകള്‍ ഭയപ്പെട്ടിരുന്നു, എന്നാലിപ്പോള്‍..’; വിമര്‍ശനവുമായി കാര്‍ത്തിക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യൻ ടീമിനെതിരെയും പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.ബി സി സി ഐ യോട് അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെതിര രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്.
മുമ്ബ്ടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ടീമുകള്‍ മുമ്ബ് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ആധിപത്യം ഇന്ത്യക്ക് നഷ്ടമായി. 12 മാസത്തിനിടെ രണ്ടാമത്തെ വൈറ്റ് വാഷാണ്, അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേ പറ്റൂവെന്നും കാർത്തിക് പറഞ്ഞു.
ടീമില്‍ ഓള് റൗണ്ടർമാരെ കുത്തിനിറച്ചതിനെയും പൊസിഷൻ മാറ്റി കളിച്ചതിനെയും ചില താരങ്ങള്‍ക്ക് അമിത പരിഗണനയും ചിലർക്ക് അവഗണനയും നല്‍കുന്നതിനെയും കാർത്തിക്ക് വിമർശിച്ചു.
അതേ സമയം ഗുവാഹത്തിയിലെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ തോല്‍വിയായിരുന്നു. 408 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. കൂടാതെ 12 മാസത്തിനിടെ ഒരു ഹോം പരമ്ബരയില്‍ എതിര് ടീം ജയിക്കുന്നത് രണ്ടാം തവണയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് മുമ്ബ് ന്യൂസിലന്‍ഡും ഇന്ത്യയെ തൂത്തുവാരിയിരുന്നു. തോല്‍വിയോടെ 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമായി ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ഇന്ത്യ.
