Fincat

കാറിന്റെ സീറ്റിനടിയില്‍ നിന്നും എംഡിഎംഎ പിടികൂടി

ചില്ലറവില്‍പ്പനക്കായി കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ വീട്ടില്‍ ഷമീം (33) നെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്.

1 st paragraph

ഇയാള്‍ സഞ്ചരിച്ച കെ എല്‍ 65 എന്‍ 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 95.93 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. എസ് ഐ രാംകുമാര്‍, എ എസ് ഐ ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ലബ്‌നാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍, അനിത് കുമാര്‍ എന്നിവരാണ് മുത്തങ്ങ തകരപ്പാടിയിലെ ചെക്പോസ്റ്റില്‍ വാഹനപരിശോധന നടത്തിയത്. പ്രതി എവിടെ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നും ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയിരുന്നതെന്നതും അടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.