Fincat

ദൃശ്യം 2 ല്‍ നിന്ന് ആ വമ്പന്‍ ചിത്രത്തിലേക്ക് മോഹന്‍ലാല്‍? ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ അപ്ഡേറ്റ്

രജനികാന്തിന്‍റെ താരമൂല്യത്തെ കാലത്തിന് ചേരുന്നവിധം അവതരിപ്പിച്ച സമീപ വര്‍ഷങ്ങളിലെ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നായിരുന്നു ജയിലര്‍. രജനികാന്ത് ടൈ​ഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആയിരുന്നു. കോളിവുഡിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളിലൊന്നായി മാറിയ ജയിലര്‍ 2 ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ്. ചിത്രത്തിന്‍റെ സീക്വലിനായുള്ള കാത്തിരിപ്പ് സിനിമാപ്രേമികളില്‍ ഏറെക്കാലമായുണ്ട്. മലയാളികളെ സംബന്ധിച്ച് ആ സീക്വലില്‍ താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കുന്ന ഘടകം മോഹന്‍ലാലിന്‍റെ സംഭവിക്കാനിടയുള്ള സാന്നിധ്യമാണ്. ഇപ്പോഴിതാ അത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

1 st paragraph

ഈ മാസമാണ് സിനിമയിലെ മോഹന്‍ലാലിന്‍റെ രം​ഗങ്ങള്‍ ചിത്രീകരിക്കുകയെന്ന് സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ ജോയിന്‍ ചെയ്യുന്ന അദ്ദേഹം ഒന്നോ രണ്ടോ ദിവസം നീളുന്ന ചെറു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മടങ്ങുമെന്നും പിന്നീട് 21 ന് മടങ്ങിയെത്തുന്ന അദ്ദേഹം 24 വരെ ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്നുമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം അണിയറക്കാര്‍ ഔദ്യോ​ഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഹൃദയപൂര്‍വ്വം ചിത്രീകരണത്തിന്‍റെ സമയത്ത് നെല്‍സണ്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്‍റെ മറ്റ് താരനിരയും ശ്രദ്ധേയമാണ്. ജയിലര്‍ 2 ന്‍റെ ​ഗോവ ഷെഡ്യൂളില്‍ വിജയ് സേതുപതി ജോയിന്‍ ചെയ്തിരുന്നു. വിജയ് സേതുപതിയുടെ രം​ഗങ്ങളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിലെ വിജയ് സേതുപതിയുടെ സാന്നിധ്യത്തെക്കുറിച്ചും ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ പൂര്‍ത്തിയാവുമെന്നാണ് മെയ് മാസത്തില്‍ രജനികാന്ത് പറഞ്ഞിരുന്നത്. മെയ് 10 ന് ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

2nd paragraph

രമ്യ കൃഷ്ണനാണ് ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍റെ ഭാര്യയുടെ റോളില്‍ എത്തുന്നത്. വിജി എന്ന വിജയ പാണ്ഡ്യന്‍ ആണ് രമ്യ കൃഷ്ണന്‍റെ കഥാപാത്രം. മുത്തുവേല്‍ പാണ്ഡ്യന്‍റെ മരുമകള്‍ ശ്വേത പാണ്ഡ്യനായി എത്തുന്ന മിര്‍ണയ്ക്കും രണ്ടാം ഭാ​ഗത്തില്‍ പ്രാധാന്യം ഉണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ ഭാ​ഗത്തില്‍ തരം​ഗമായ സം​ഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ജയിലര്‍ 2 നും സം​ഗീതം പകരുന്നത്. അതേസമയം ചിത്രത്തിന്‍റെ കൂടുതല്‍ ഒഫിഷ്യല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.