വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട്, കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കത്തെ നിയമപരമായി നേരിടും; മന്ത്രി ശിവൻകുട്ടി

മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ് അയച്ചത് വലിയ കാര്യമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുൻപും നോട്ടീസുകൾ വന്നതാണ്.
പക്ഷേ അതെല്ലാം ആവിയായി പോയി. നരേന്ദ്രമോദിയും – പിണറായി വിജയനും തമ്മിൽ ഭായി ഭായി ബന്ധമാണുള്ളത്. സത്യസന്ധമായ അന്വേഷണമെങ്കിൽ സ്വാഗതം ചെയ്യും. എന്നാൽ, മസാല ബോണ്ട് ഇടപാട് ഗൗരവമുള്ളതാണ്. വലിയ കൊള്ളയുടെ കഥയാണ് പിന്നിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസ് തമാശയാണെന്നും മുഖ്യമന്ത്രിയുടെ മകനയച്ച നോട്ടീസ് പറന്നു നടക്കുകയാണെന്നും സ്വര്‍ണ കടത്ത് കേസിലും നോട്ടീസ് അയച്ചിരുന്നുവെന്നും ഇതെല്ലാം എവിടെ എത്തിയെന്ന് ഇഡി പറയട്ടെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ സഹായിക്കാനുള്ള കേന്ദ്ര -കേരള സഹകരണമാണിത്. കള്ളൻമാർക്ക് കഞ്ഞിവെക്കുകയാണ്. ജയിലിൽ കിടക്കുന്ന പത്മകുമാറിന് വീര പര്യവേഷം ചാർത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

