സമാന്തയും രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്; ‘പങ്കെടുത്തത് 30 പേര് മാത്രം’

നടി സമാന്തയും സംവിധായകന് രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹമെന്നും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോയമ്പത്തൂര്‍ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നും 30 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സമാന്ത ധരിച്ചതെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

