Fincat

കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാൻ പുറത്തിറങ്ങി; മരം കടപുഴകി വീണ് 55കാരന് ദാരുണാന്ത്യം


തിരുവനന്തപുരം: അരുവിക്കരയില്‍ മരം കടപുഴകി ദേഹത്ത് വീണ് 55കാരന് ദാരുണാന്ത്യം. കാച്ചാണി സ്വദേശിയും കെഎസ്‌ആര്‍ടിസി റിട്ടയേര്‍ഡ് കണ്ടക്ടറുമായ സുനില്‍ ശര്‍മ്മയാണ് മരിച്ചത്.കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു സുനില്‍ ശര്‍മ്മ. ഇതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന് അകത്തുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.