BLOമാരുടെ മരണം ജോലിഭാരം കൊണ്ടല്ല; കേരളത്തില്‍ SIR മാറ്റിവെക്കില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളത്തിലെ എസ്‌ഐആര്‍ മാറ്റിവെക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
ബിഎല്‍ഒമാരുടെ മരണം എസ്‌ഐആറിലെ ജോലിഭാരം കൊണ്ടല്ലെന്നും എസ്‌ഐആറിന് എതിരായ ഹര്‍ജികള്‍ തള്ളണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ല. കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം എസ്‌ഐആറിന്റെ ജോലിഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

‘2020ല്‍ തദ്ദേശ തെരഞ്ഞെടുപ്പും സ്‌പെഷ്യല്‍ സമ്മറി റിവിഷനും ഒരുമിച്ചായിരുന്നു നടന്നത്. സ്‌പെഷ്യല്‍ സമ്മറി റിവിഷനും എസ്‌ഐആറും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. എസ്‌ഐആര്‍ കാരണം സംസ്ഥാനത്തിന്റെ ഭരണം സ്തംഭനാവസ്ഥയില്‍ എത്തുമെന്ന വാദത്തില്‍ കാമ്ബില്ല.’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.
‘കണ്ണൂരിലെ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ആത്മഹത്യയ്ക്ക് കാരണം ജോലി സമ്മര്‍ദമാണ് എന്നതിന് യാതൊരു രേഖയുമില്ല. കേരളം നല്‍കിയ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ പിഴയോടെ തള്ളണം’, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

