Fincat

പിണറായി വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് എംഎ യൂസഫലി സംസാരിച്ച് തുടങ്ങി, ഉടനെ അവസാനിപ്പിച്ചു

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നതിനെ കുറിച്ച് ദുബായില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യം എന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട് തനിക്ക് രാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞാണ് പരാമര്‍ശം പൂര്‍ത്തിയാക്കിയത്. വാചകം പൂര്‍ത്തിയാക്കും മുമ്പേ അദ്ദേഹം മുഖ്യമന്ത്രി വിഷയം മാറ്റി തനിക്ക് രാഷ്ട്രീയം അറിയില്ലെന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു. രാഷ്ട്രീയക്കാര്‍ അവരുടെ ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും, യുസഫ് അലി പറഞ്ഞു. ദുബായില്‍ മുഖ്യമന്ത്രി പങ്കെടുത്ത ഓര്‍മ കേരലോത്സവത്തില്‍ ആയിരുന്നു ഇത്.

 

1 st paragraph