കവിത ഗോൾഡിൻ്റെ 12-ാമത് ഷോറൂം നാളെ തിരൂരിൽ ഉദ്ഘാടനം ചെയ്യും ; ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൻ കിഴിവുകളും സമ്മാനങ്ങളും

തിരൂർ:സ്വർണ്ണ വിപണിയിൽ തിരൂർ ഇത് വരെയും കാണാത്ത മേന്മയും സ്ഥല സൗകര്യവുമുള്ള കവിത ഗോൾഡിൻ്റെ 12-ാമത് ഷോറൂം നാളെ (03-12-25-ബുധൻ) രാവിലെ 10 മണിക്ക് തിരൂരിൽ ഗായകൻ ഹനാൻ ഷ ഉദ്ഘാടനം ചെയ്യുമെന്ന് ഷോറൂം പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

8000 സ്ക്വയർ ഫിറ്റ് വിസ്തൃതിയുള്ള തിരൂരിലെ കവിത ഗോൾഡിൽ ഏറ്റവും നല്ല കലക്ഷനുണ്ടെന്നും വിപുലമായ സെലക്ഷനുള്ള അവസരമുണ്ടെന്നും 40 ഓളം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും പ്രാർഥനാമുറിയും കുട്ടികൾക്കായുള്ള കളിസ്ഥലമുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഹോൾസെയിൽ വിലയിൽ സ്വർണ്ണം ലഭിക്കുമെന്നും ലോക തലങ്ങളിൽ പരിചയസമ്പന്നരായ സ്റ്റാഫുകളുടെ നല്ല സർവീസ് സ്ഥാപനത്തിൻ്റെ പ്രത്യേകതയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 31 വരെ ഒരു പവൻ സ്വർണ്ണം വാങ്ങുമ്പോൾ അടുത്ത ഒരു പവൻ്റെ പണിക്കൂലി തികച്ചും സൗജന്യമാണെന്നും ഉദ്ഘാടന ദിവസം പർച്ചേസ് ചെയ്യുന്നവരിൽനിന്ന് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോഭാഗ്യശാലിക്കും ഓരോ ഡയമണ്ട് റിംഗ് സമ്മാനം നൽകും. അതിന് പുറമെ പൂരിപ്പിച്ച കൂപ്പൺ നറുക്കെടുത്ത് അതിൽ നിന്ന് മൂന്ന് പേർക്ക് ഹനാൻഷായുടെ കയ്യിൽ നിന്ന് ഓരോ ഡയമണ്ട് റിംഗ് സ്വന്തമാക്കാൻ അവസരമുണ്ടെന്നും സ്ഥാപനത്തിൻ്റെ അധികൃതർ അറിയിച്ചു. കൂപ്പൺ നറുക്കെടുപ്പിലൂടെയുള്ള വിജയികൾ കവിത ഗോൾഡിൻ്റെ ഇൻസ്റ്റ പേജ് ഫോളോ ചെയ്യുന്നവരാകണമെന്ന നിബന്ധനയുണ്ട്. വാങ്ങുന്ന ആഭരണങ്ങൾക്ക്
ഒരു വർഷത്തെ സമ്പൂർണ്ണ സൗജന്യ ഇൻഷൂറൻസ് പരിരക്ഷയും മാറി വരുന്ന സ്വർണ്ണ വില വർദ്ധനവിൻ്റെ പ്രയാസത്തിൽ നിന്ന് രക്ഷനേടാൻ വാങ്ങാനുദ്ദേശിക്കുന്ന സ്വർണ്ണത്തിൻ്റെ
5% മുതൽ കൊടുത്ത് അഡ്വൻസ് ബുക്കിംഗ് ചെയ്യാനുള്ള അവസരവുമുണ്ട്. കേരളത്തിന് പുറത്ത്,തമിഴ്നാട്,യു.എ.എ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള കവിതാ ഗോൾഡിൻ്റെ ബ്രാൻ്റ് അംബാസിഡർ ചലചിത്ര താരം ഫഹദ് ഫാസിലാണെന്നും കവിത ടീമംഗങ്ങൾ പറഞ്ഞു.അസിസ്റ്റസ്റ്റ്
വൈസ് പ്രസിഡൻ്റ് സലീം കെ.പി,ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാദ് ടി,തിരൂർ ബ്രാഞ്ച് ചീഫ് മാനേജർ ജംഷീദ് വി, എ.കെ ഷെഫീഖ് എന്നിവർ പങ്കെടുത്തു.
