Fincat

നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’വിന് തുടക്കം; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്


പ്രേക്ഷകരേവരും ഏറ്റെടുത്ത ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’വിന്‍റെ സ്വിച്ച്‌ ഓണ്‍ കൊച്ചിയില്‍ നടന്നു.നിഖില വിമലും ഷൈൻ ടോം ചാക്കോയും സജിൻ ഗോപുവും സിദ്ധാർത്ഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. സുധി മാഡിസണ്‍ ആണ് സംവിധായകൻ. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറക്കി.

1 st paragraph

ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: ചമൻ ചാക്കോ, സംഗീതം: ജസ്റ്റിൻ വർഗ്ഗീസ്, കോസ്റ്റ്യും: മഷർ ഹംസ, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്ബാല, മേക്കപ്പ്: ആർ.ജി വയനാടൻ, ഗാനരചന: വിനായക് ശശികുമാർ, പ്രാഡക്ഷൻ ഡിസൈനർ: ഓസേപ്പ് ജോണ്‍, ചീഫ് അസ്സോ.ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കണ്‍ട്രോളർ: ഷൗക്കത്ത് കല്ലൂസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ആൻ്റണി തോമസ്, വി.എഫ്.എക്സ്: പിക്റ്റോറിയല്‍ എഫ്‌എക്സ്, അസ്സോസിയേറ്റ് ഡയറക്ടർമാർ: നിഷാന്ത് എസ്.പിള്ള, വാസുദേവൻ വി.യു, പ്രൊമോ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, സ്റ്റില്‍സ്: സെറിൻ ബാബു, ഡിസൈൻ: യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷൻ: ഭാവന റിലീസ്, പിആർഒ: ആതിര ദില്‍ജിത്ത്.