രണ്ടു തവണ മൽസരിച്ചവർക്ക് സീറ്റില്ല:മലപ്പുറം ജില്ലയിലെ സി.പി.എം. തീരുമാനം.


ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​എം മലപ്പുറം ജി​ല്ല ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ങ് പൂ​ര്‍​ത്തി​യാ​യി.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ജ​യി​ച്ച​വ​ര്‍​ക്ക് മൂ​ന്നാ​മ​തും സീ​റ്റ് ന​ല്‍​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍, ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​താ​ണെ​ങ്കി​ല്‍ ഏ​രി​യ ക​മ്മി​റ്റി​ക​ള്‍ മു​ഖേ​ന ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​നു​വാ​ദം വാ​ങ്ങി മ​ത്സ​രി​ക്കാം.

സഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക്​ മ​ത്സ​രി​ക്കാ​ന്‍ ത​ട​സ്സ​മി​ല്ലെ​ങ്കി​ലും ജ​യി​ച്ചാ​ല്‍ അ​ഞ്ചു​വ​ര്‍​ഷം അ​വ​ധി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യാ​ല്‍ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ഇ​ത് ത​ട​സ്സ​മാ​വു​മെ​ന്ന​തി​നാ​ല്‍, മി​ക്ക​വ​രും പി​ന്മാ​റാ​നാ​ണ് സാ​ധ്യ​ത.

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് മ​ത്സ​രി​ക്കാ​മെ​ന്നി​രി​ക്കെ ഇ​വ​രും സ്ഥാ​നം രാ​ജി​വെ​ക്ക​ണം. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ര്‍ അ​ത്യാ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​ത്ത​ര​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍​ക്ക്​ സ്ഥാ​നം രാ​ജി​വെ​ച്ച​ശേ​ഷ​മേ മ​ത്സ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ന്‍ ക​ഴി​യൂ.