Fincat

ബിടിഎസ് താരം വി ചരിത്രം കുറിച്ചു: ചൈനീസ് സോഷ്യൽ മീഡിയയിൽ ‘പ്ലാറ്റിനം ടിയർ’ നേടുന്ന ഏക ബിടിഎസ് അംഗം

സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ തൻ്റെ ആഗോള സ്വാധീനം ഒരിക്കൽ കൂടി ഉറപ്പിച്ച് ബിടിഎസ് താരം വി (കിം ടേഹ്യുങ്). ചൈനയിലെ പ്രമുഖ മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്‌ബോയുടെ പുതിയ ‘സെലിബ്രിറ്റി സെർച്ച് ഇൻഡക്സി’ൽ ‘പ്ലാറ്റിനം ടിയർ’ നേടുന്ന ഏക ബിടിഎസ് താരമായി വി മാറി.

1 st paragraph

വെയ്‌ബോയിൽ റെക്കോർഡ് നേട്ടം

വെയ്‌ബോ അടുത്തിടെ അവതരിപ്പിച്ച പുതിയ ‘സെലിബ്രിറ്റി സെർച്ച് ഇൻഡക്സ്’ വന്നതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്നെ വി ‘ഗോൾഡൻ ലെവൽ’ (1 മില്യൺ പോയിൻ്റിന് മുകളിൽ) നേടിയിരുന്നു. തുടർന്ന്, വി-യുടെ പോപ്പുലാരിറ്റി ഇൻഡക്സ് 4.22 മില്യൺ പോയിൻ്റിന് മുകളിൽ എത്തിയതോടെ അത് പ്ലാറ്റിനം ലെവലിലേക്ക് ഉയർന്നു. ഈ പുതിയ നേട്ടം വി യെ ബിടിഎസ് അംഗങ്ങളിൽ ഏറ്റവും അധികം സെർച്ച് ഇൻഡക്സ് പോയിൻ്റുകളുള്ള താരമാക്കി മാറ്റി.

2nd paragraph

ഒരേയൊരു ബിടിഎസ് താരം

വെയ്‌ബോയുടെ ഈ ഇൻഡക്സിൽ പ്ലാറ്റിനം ലെവലിൽ എത്തുന്ന ഏക ബിടിഎസ് താരമാണ് വി . മാത്രമല്ല, വെയ്‌ബോയുടെ സെലിബ്രിറ്റി സെർച്ച് ഇൻഡക്സിലെ എല്ലാ പുരുഷ കെ-പോപ്പ് അംഗങ്ങളെയും പിന്നിലാക്കി ടോപ് 5-ൽ വി ഇടം നേടിയിട്ടുണ്ട്. ചൈന താരത്തിൻ്റെ സ്വന്തം രാജ്യമല്ലെങ്കിലും ഈ നേട്ടം ആരാധകർക്കിടയിൽ വലിയ ആഘോഷമായി മാറി. വി യുടെ ആഗോളതലത്തിലുള്ള സ്വാധീനത്തെയും, ചൈനീസ് ആരാധകരുടെ പിന്തുണയെയും ഈ നേട്ടം അടിവരയിടുന്നു.

ചൈനയുടെ സ്നേഹം, പ്രൊമോഷനില്ലാതെയും

വി-യുടെ ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്, കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ചൈനയിൽ കാര്യമായ പ്രൊമോഷൻ പരിപാടികൾ വി നടത്തിയിട്ടില്ല എന്നതാണ്. എന്നിട്ടും, സ്വന്തം രാജ്യമായ കൊറിയക്ക് പുറത്ത് ഇത്രയും വലിയ ഡിജിറ്റൽ സ്വാധീനം നിലനിർത്താൻ വി ക്ക് സാധിച്ചു. ഇതിന് കാരണം വി ക്ക് ലഭിക്കുന്ന് ആരാധകരുടെ പിന്തുണയാണ്. വി യുടെ ചൈനീസ് ഫാൻബേസ് എത്രത്തോളം വലുതും വിശ്വസ്തവുമാണെന്ന് മനസിലാക്കുവൻ ഈ ഒറ്റ ‘പ്ലാറ്റിനം ടിയർ’ നേട്ടം മാത്രം മനസിലാക്കുവൻ കഴിയും. വി യുടെ ഈ നേട്ടം ആഗോളതലത്തിലെ ബിടിഎസ് ആർമി വലിയ ആവേശത്തിനാണ് തിരികൊളുത്തിയത്. നിരവധി കെ-പോപ്പ് താരങ്ങൾ മത്സരിക്കുന്ന ഒരു വിപണിയിൽ, വി യുടെ ഈ ‘ഫയർ പവർ’ ലോക മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.