Fincat

ഇതെന്ത് ലോജിക്ക്!; ഏകദിനത്തില്‍ തുടര്‍ച്ചയായ 20-ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം


ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരിക്കുകയാണ്. ഇന്ത്യക്കിത് തുടർച്ചയായി 20-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.2023 ലോകകപ്പ് മുതല്‍ ഏകദിനത്തില്‍ ടോസ് ഇന്ത്യയെ കനിഞ്ഞിട്ടേയില്ല.
ലോജിക്ക് വെച്ച്‌ കാരണം കണ്ടെത്താൻ കഴിയില്ലെങ്കിലും കണക്കുകള്‍ വെച്ച്‌ ഇന്ത്യയുടെ ടോസ് സാധ്യതയിപ്പോള്‍ ഒരു മില്യണില്‍ ഒന്ന് എന്ന ആനുപാതത്തിലാണ്.

അതേ സമയം ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ടോട്ടലാണ് ലഭിച്ചത്.തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവില്‍ കത്തികയറിയ കെ എല്‍ രാഹുലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്. 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സാണ് ഇന്ത്യ നേടിയത്.
റുതുരാജ് ഗെയ്ക്‌വാദ് 83 പന്തില്‍ 105 റണ്‍സ് നേടി. 12 ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. കെ എല്‍ രാഹുല്‍ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. 43 പന്തില്‍ 66 റണ്‍സാണ് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ 27 പന്തില്‍ 24 റണ്‍സ് നേടി.

1 st paragraph

രോഹിത് ശർമ 14 റണ്‍സും യശ്വസ ജയ്‌സ്വാള്‍ 22 റണ്‍സും നേടിയപ്പോള്‍ വാഷിംഗ്‌ടണ്‍ സുന്ദർ ഒരു റണ്‍സ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസണ്‍ രണ്ട് വിക്കറ്റും നേടി.