Fincat

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി


ആലപ്പുഴ: കാർത്തികപ്പള്ളിയില്‍ സ്കൂള്‍ വിദ്യാർത്ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.വിദ്യാർത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്.

കൈത്തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത പറമ്ബില്‍ നിന്നാണ് വെടിയുണ്ട കിട്ടിയതെന്നാണ് കുട്ടി പറയുന്നത്. സംഭവം തൃക്കുന്നപ്പുഴ പൊലീസ് വിശദമായി പരിശോധിച്ചു വരുന്നുണ്ട്. കാലപ്പഴക്കം ചെന്നതാണ് വെടിയുണ്ട. ക്ലാവ് പിടിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

1 st paragraph