മാര്‍ക്രമിന് സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 30 ഓവർ പിന്നിടുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയിട്ടുണ്ട്.സെഞ്ച്വറി പിന്നിട്ട ഏയ്ഡൻ മാർക്രമും 18 റണ്‍സുമായി മാത്യു ബ്രീറ്റ്സ്കിയുമാണ് ക്രീസില്‍. മാർക്രം ഇതുവരെ 97 പന്തില്‍ നാല് സിക്‌സറും പത്ത് ഫോറുകളും അടക്കം 110 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ടെമ്ബ ബാവുമ 48 പന്തില്‍ 46 റണ്‍സ് നേടി പുറത്തായി. ഡീ കോക്ക് എട്ട് റണ്‍സ് നേടിയും പുറത്തായി.
നേരത്തെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവില്‍ കത്തികയറിയ കെ എല്‍ രാഹുലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലി 93 പന്തില്‍ 102 റണ്‍സ് നേടി. ഏഴ് ഫോറുകളും രണ്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

റുതുരാജ് ഗെയ്ക്‌വാദ് 83 പന്തില്‍ 105 റണ്‍സ് നേടി. 12 ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. കെ എല്‍ രാഹുല്‍ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. 43 പന്തില്‍ 66 റണ്‍സാണ് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ 27 പന്തില്‍ 24 റണ്‍സ് നേടി.
രോഹിത് ശർമ 14 റണ്‍സും യശ്വസ ജയ്‌സ്വാള്‍ 22 റണ്‍സും നേടിയപ്പോള്‍ വാഷിംഗ്‌ടണ്‍ സുന്ദർ ഒരു റണ്‍സ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസണ്‍ രണ്ട് വിക്കറ്റും നേടി.
