Fincat

ഇംഗ്ലീഷ്, ബി.ബി.എ ഗസ്റ്റ് അധ്യാപക നിയമനങ്ങള്‍

 

ഇംഗ്ലീഷ്, ബി.ബി.എ ഗസ്റ്റ് അധ്യാപക നിയമനങ്ങള്‍

1 st paragraph

ബി.ബി.എ

മങ്കട ഗവ. കോളേജില്‍ ബി.ബി.എ വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്,പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ഡിസംബര്‍ എട്ടിന് രാവിലെ പത്തിന് കോളേജില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 9188900202, 8129991078.

2nd paragraph

ഇംഗ്ലീഷ്

ചീരങ്കടപ്പുറം ജി.എം.യു.പി. സ്‌കൂളില്‍ ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമില്‍ ഒഴിവുള്ള റിസോഴ്സ് അധ്യാപക/അധ്യാപിക ഒഴിവിലേയ്ക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്‍പതിന് രാവിലെ 10.30ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തില്‍ നടക്കും. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും, ടി.ടി.സി/ഡി.എഡ്/ഡി.എല്‍.എഡ്/ ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനങ് കോഴ്സ് പാസായവര്‍ക്കും അസാപ് സ്‌കില്‍ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണനയുണ്ട്. ഫോണ്‍: 0483-2734888.