ദില്ലി – ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് ‘തീവില’! പ്രധാന റൂട്ടുകളിലെ നിരക്കുകൾ

ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ്. ദില്ലി – ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 50,000 രൂപ വരെയാണ് ഇപ്പോൾ ചിലവ് വരുന്നത്.

ദില്ലി – മുംബൈ
ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിലവിലെ നിരക്കുകൾ പ്രകാരം ഒരാൾക്ക് 25,161 രൂപ മുതലാണ് ആരംഭിക്കുന്നത്. നികുതികൾ കൂട്ടാതെ ഒരാൾക്ക് 48,972 രൂപ വരെയാണ് നിലവിലെ നിരക്കുകൾ. നേരത്തെ, ശരാശരി 6,000-6,200 രൂപ വരെ മാത്രമായിരുന്നു ചിലവ്.
മുംബൈ – ദില്ലി
മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളിൽ ഒരാൾക്ക് നിലവിൽ 23,589 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നികുതികൾ കൂട്ടാതെ 46,800 രൂപ വരെ ചിലവ് വരും. നേരത്തെ, ഒരു സാധാരണ ദിവസത്തെ വിമാന ടിക്കറ്റിന് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 6,000 രൂപ മാത്രമായിരുന്നു ചിലവ്.
ദില്ലി – കൊൽക്കത്ത
ഡിസംബർ 6-ന് ദില്ലിയിൽ നിന്ന് കൊൽക്കത്തയിലേക്ക് നേരിട്ടുള്ള വിമാന യാത്രയ്ക്ക് നികുതി കൂട്ടാതെ ഒരാൾക്ക് 23,589 രൂപ മുതൽ 46,899 രൂപ വരെയാണ് ഈടാക്കുക. സാധാരണ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 5,700 മുതൽ 7,000 വരെ മാത്രമായിരുന്നു ചിലവ്.
കൊൽക്കത്ത – ദില്ലി
ഡിസംബർ 6-ന് കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ള വിമാന യാത്രയ്ക്ക് ഒരാൾക്ക് 27,999 രൂപ മുതൽ 38,809 രൂപ വരെയാണ് ചിലവ് വരിക. സാധാരണ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ശരാശരി 5,000-6,000 രൂപ വരെയായിരുന്നു ചിലവ്.
ദില്ലി – ബെംഗളൂരു
ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്ക് ഇപ്പോൾ നികുതി കൂട്ടാതെ ഒരാൾക്ക് 80,069 രൂപയ്ക്കും 88,469 രൂപയ്ക്കും ഇടയിലാണ് ഈടാക്കുന്നത്. നേരത്തെ, ശരാശരി 7,173 രൂപ മാത്രമായിരുന്നു ഈടാക്കിയിരുന്നത്.
ബെംഗളൂരു – ദില്ലി
മേക്ക് മൈ ട്രിപ്പ് വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 33,838 രൂപയാണ് നിലവിൽ ബെംഗളൂരുവിൽ നിന്ന് ദില്ലിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. സാധാരണ 6,800 മുതൽ 7,000 രൂപ വരെ മാത്രമായിരുന്നു ചെലവ്.
ദില്ലി – ആൻഡമാൻ
ദില്ലിയിൽ നിന്ന് ആൻഡമാനിലേക്ക് ഒരാൾക്ക് 92,067 രൂപ വരെയായി ടിക്കറ്റ് നിരക്കുകൾ ഉയർന്നിട്ടുണ്ട്. സാധാരണയായി ഒരു വൺവേ വിമാന ടിക്കറ്റിന് ശരാശരി ഒരാൾക്ക് 12,000 മുതൽ 20,000 രൂപ വരെയായിരുന്നു ചിലവ്.
ദില്ലി – ഹൈദരാബാദ്
ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന ടിക്കറ്റിന് ഒരാൾക്ക് 49,259 നും 50,628 നും ഇടയിൽ ചിലവ് വരും. സാധാരണ ഒരാൾക്ക് 5,500-6,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്.
ഹൈദരാബാദ് – ദില്ലി
ഹൈദരാബാദ് മുതൽ ദില്ലി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് ഇപ്പോൾ നികുതികൾ ഒഴികെ ഒരാൾക്ക് 33,850 – 42,794 രൂപ ചെലവുണ്ട്. മുമ്പ് ശരാശരി 6,400 മുതൽ 7,000 രൂപ വരെയാണ് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഈടാക്കിയിരുന്നത്.
മുംബൈ – ബെംഗളൂരു
മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇപ്പോൾ ഒരാൾക്ക് 30,000 മുതൽ 40,219 രൂപ വരെയാണ് ഈടാക്കുന്നത്. നേരത്തെ ഒരു സാധാരണ പ്രവൃത്തി ദിവസം ഒരാൾക്ക് 5,900 മുതൽ 7,700 രൂപ വരെയായിരുന്നു ചിലവ്.

