Fincat

കിടിലൻ ആക്ഷൻ, ഞെട്ടിച്ച്‌ ശ്രീനാഥ് ഭാസി; മികച്ച പ്രതികരണങ്ങള്‍ നേടി ‘പൊങ്കാല’


ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്ബോള്‍ ലഭിക്കുന്നത്.പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചെന്നും സിനിമയിലെ ആക്ഷൻ സീനുകള്‍ ഗംഭീരമായിട്ടുണ്ട് എന്നാണ് പ്രതികരണങ്ങള്‍. സിനിമയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്.

എ ബി ബിനില്‍ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍. ശ്രീനാഥ് ഭാസിയുടെ “മഞ്ഞുമ്മല്‍ ബോയ്സ്” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്ബത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

1 st paragraph

ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, സോഷ്യല്‍ മീഡിയ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടൈമെന്റ്. ഗ്രെയ്‌സ് ഫിലിം കമ്ബനി ഈ ചിത്രം കേരളത്തില്‍ പ്രദർശനത്തിന് എത്തിക്കും.