പച്ചമലയാളം സമ്പര്‍ക്ക ക്ലാസ് ഡിസംബര്‍ ഏഴിന് ആരംഭിക്കും

സാക്ഷരതാ മിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയ പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ രണ്ടാം ബാച്ച് സമ്പര്‍ക്ക പഠന ക്ലാസുകള്‍ ഡിസംബര്‍ ഏഴിന് ആരംഭിക്കും രാവിലെ 10നു കോട്ടപ്പടി ഗവ. ബോയ്സ് സ്‌കൂളില്‍ നടക്കുന്ന സമ്പര്‍ക്ക ക്ലാസ് പഠിതാക്കള്‍ക്ക് പാഠപുസ്തകം നല്‍കിയാണ് ആരംഭിക്കുക. 2024ല്‍ എസ്.ഇ.ആര്‍.ടിയുടെ അക്കാദമിക് പിന്തുണയോടെ ഒരു വര്‍ഷത്തില്‍ രണ്ട് ഘട്ടമായി പൂര്‍ത്തിയാകും വിധം ആരംഭിച്ച പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സിന്റെ ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തീകരിച്ച് അഡ്വാന്‍സ് കോഴ്സില്‍ പ്രവേശനം നേടിയവര്‍ക്കുള്ള പാഠപുസ്തകങ്ങളും വിതരണം ചെയ്യും.

പരിസ്ഥിതി, കല, മാധ്യമം, തൊഴില്‍, അതിജീവനം, ഭാഷ, സാഹിത്യം,സംസ്‌കാരം എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 10 വരെയുള്ള ക്ലാസുകളില്‍ സ്‌കൂള്‍ കുട്ടികള്‍ നേടേണ്ട ഭാഷാശേഷികള്‍ ഉള്‍ചേര്‍ത്താണ് പച്ചമലയാളം പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കോഴ്സിന് രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ ഞായറാഴ്ച രാവിലെ (ഡിസംബര്‍ ഏഴ്)സമ്പര്‍ക്ക പഠന ക്ലാസിന് എത്തണം. ഫോണ്‍-0483-2734670.
