കൊല്ലത്തെ ദേശീയപാത തകര്‍ച്ച; അടിയന്തര നടപടി ആവശ്യപ്പെട്ട് ഗഡ്കരിക്ക് കത്തയച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തില്‍ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി മുഹമ്മദ് റിയാസ്.സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് മന്ത്രിയുടെ കത്ത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണം എന്നും ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നുമാണ് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

ഡിസംബർ 5 വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ദേശീയപാത നിർമ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. സർവീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. മണ്ണിടിഞ്ഞ് താഴ്ന്നാണ് സംരക്ഷണഭിത്തി തകർന്നത്. അപ്രോച്ച് റോഡില്‍ ഗർത്തം രൂപം കൊണ്ടു.സ്കൂള്‍ ബസും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകർന്ന റോഡില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
