Fincat

‘ഷാരൂഖിന്റെ നിര്‍ദേശമായിരുന്നു അത്’; റസ്സലിന്റെ ഐപിഎല്‍ വിരമിക്കലിനെ കുറിച്ച്‌ കൊല്‍ക്കത്ത സിഎഒ


ആരാധകരെയും ക്രിക്കറ്റ് താരങ്ങളെയും ഞെട്ടിച്ചുകൊണ്ടാണ് വെസ്റ്റ് ഇൻഡീസ് ഓള്‍റൗണ്ടറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇതിഹാസ താരവുമായ ആന്ദ്രേ റസ്സല്‍ ഇന്ത്യൻ പ്രീമിയർ ലീഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.2026 ഐപിഎല്‍ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പർ താരത്തെ റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു റസ്സലിന്റെ തീരുമാനം. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പവർ കോച്ചായി എത്തുമെന്നും റസ്സല്‍ വ്യക്തമാക്കി.
ഇപ്പോഴിതാ റസ്സലിന്റെ അപ്രതീക്ഷിത തീരുമാനത്തിനെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ. റസ്സല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പർ‌ താരവുമായ ഷാരൂഖ് ഖാന്റെ നിർദേശപ്രകാരമാണെന്നാണ് വെങ്കി മൈസൂർ തുറന്നുപറഞ്ഞത്. സൂപ്പർ താരത്തെ റിലീസ് ചെയ്യുകയെന്നത് ഇരുകൂട്ടരെയും വേദനിപ്പിക്കുന്ന തീരുമാനമായിരുന്നെന്നും റസ്സലിന് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയിരുന്നെന്നും വെങ്കി മൈസൂർ പറഞ്ഞു.

കൊല്‍ക്കത്ത റിലീസ് ചെയ്തതിന് ശേഷം 2014 മുതല്‍ ഒരിക്കലും ലേലത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് റസ്സല്‍ പറഞ്ഞു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഈ തീരുമാനം കാര്യമായി ബാധിച്ചു. ഇനി എങ്ങോട്ട് പോകുമെന്ന് ചിന്തിച്ചുകൊണ്ട് താൻ ഒരുപാട് രാത്രികളില്‍ ഉറക്കമില്ലാതിരുന്നെന്നും റസ്സല്‍ പറഞ്ഞു. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുമായും ടീം ഉടമകളുമായും അത്ര അടുത്ത ബന്ധമായിരുന്നു അദ്ദേഹം കെട്ടിപ്പടുത്തതെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.
റസ്സല്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ താൻ ഷാരൂഖ് ഖാനുമായുള്ള സംഭാഷത്തിനിടെ തുറന്നുപറഞ്ഞെന്നും വെങ്കി മൈസൂർ‌ പറഞ്ഞു. റസ്സലിന് ടീമിന്റെ പരിശീലക സ്ഥാനം നല്‍കുകയെന്നതായിരുന്നു ഷാരൂഖിന്റെ നിർദേശം. കൊല്‍ക്കത്തയുടെ പുതിയ പവർകോച്ചായി റസ്സല്‍ എത്തിയതിനെ കുറിച്ച്‌ സിഇഒ പറഞ്ഞു.

1 st paragraph

14 സീസണ്‍ നീണ്ട ഐപിഎല്‍ കരിയറിനാണ് റസ്സല്‍ വിരാമം കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം 12 സീസണ്‍ ചെലവഴിച്ച റസ്സല്‍ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഇനി കളിക്കാനില്ലെന്ന് തീരുമാനിച്ചെന്നായിരുന്നു റസ്സല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മറ്റ് ടീമുകളുടെ ജേഴ്‌സിയില്‍ തന്നെ കാണുന്നത് വിചിത്രമായി തോന്നിയെന്നും അത് തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയെന്നുമാണ് റസ്സല്‍ പറഞ്ഞത്.
കഴിഞ്ഞ സീസണില്‍ റസ്സലിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ ഐപിഎല്‍ 2026 താരലേലത്തിന് മുൻപേ 37കാരനായ റസലിനെ കൊല്‍ക്കത്ത റിലീസ് ചെയ്തിരുന്നു. സൂപ്പർ താരത്തിന് വേണ്ടി നിരവധി ടീമുകള്‍ രംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കവേയായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.

2012ല്‍ ഡല്‍ഹി ഡെയർ ഡെവിള്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേിയ റസ്സല്‍ 2014 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാണ്. 140 മത്സരങ്ങളില്‍ കളിച്ച റസ്സല്‍ 174 സ്ട്രൈക്ക് റേറ്റില്‍ 2651 റണ്‍സ് അടിച്ചെടുത്തു. കൂടെ 123 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് റസ്സലിനെ കണക്കാക്കുന്നത്.

2nd paragraph