Fincat

രണ്ടാം ഇന്നിങ്സിലും ഓസീസിനെതിരെ തകര്‍ന്ന് ഇംഗ്ലണ്ട്; ആഷസിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വിയിലേക്ക്


ആഷസ് പരമ്ബരയിലെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 177 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണ്.നാലു റണ്‍സ് വീതമെടുത്ത് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും വില്‍ ജാക്സും ക്രീസില്‍. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 43 റണ്‍സ് കൂടി വേണം. 44 റണ്‍സെടുത്ത സാക്ക് ക്രൗളി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 511 റണ്‍സടിച്ച ഓസീസ് 177 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. ജേക്ക് വെതറാള്‍ഡ്(72), മാര്‍നസ് ലാബഷെയ്ന്‍(65), നായകന്‍ സ്റ്റീവ് സ്മിത്ത്(61), അലക്സ് ക്യാരി(63), മിച്ചല്‍ സ്റ്റാര്‍ക്ക്(77) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിനെ 511 റണ്‍സിലെത്തിച്ച്‌ മികച്ച ലീഡുറപ്പാക്കിയത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് നാലും ബെന്‍ സ്റ്റോക്സ് മൂന്നും വിക്കറ്റെടുത്തു.
ജോ റൂട്ടിന്റെ സെഞ്ച്വറി ബലത്തില്‍ ഒന്നാം ഇന്നിങ്സില്‍ 334 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിരുന്നത്. ജോ റൂട്ട് 138 റണ്‍സും സാക്ക് ക്രൗളി 76 റണ്‍സും നേടി. ഹാരി ബ്രൂക്ക് 31 റണ്‍സ് നേടിയപ്പോള്‍ വാലറ്റത് ജോഫ്രെ ആർച്ചർ 38 റണ്‍സ് നേടി.

1 st paragraph