Fincat

മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു; കത്തിനശിച്ചത് പത്തിലധികം ബോട്ടുകള്‍


കുരീപ്പുഴ: കൊല്ലം കുരീപ്പുഴയില്‍ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.പത്തില്‍ അധികം മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.
ബോട്ടുകള്‍ പൂർണ്ണമായും കത്തിയമർന്നു. ആളപായമില്ല.

തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് തുടരുകയാണ്. ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചതിനാല്‍ ആർക്കും അടുത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഡീസല്‍ ടാങ്കുകള്‍ക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. സമീപത്തെ ചീനവലകള്‍ക്കും തീപിടിച്ചു. രക്ഷാപ്രവർത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയർഫോഴ്‌സ് എത്തി.

1 st paragraph

സമീപമുള്ള ചില ബോട്ടുകളില്‍ ചിലത് അഴിച്ചുമാറ്റി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.ഒരു ബോട്ടിന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.