‘കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു…’ ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്

തിരുവനന്തപുരം: ഇരുകാലുകൾക്കും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പോലീസ് സേനാംഗങ്ങൾ താങ്ങായി. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തിരുവനന്തപുരം, ഭരതന്നൂർ സ്വദേശിയായ സജീവ്, കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ അയ്യപ്പസന്നിധിയിലെത്തുന്നുണ്ട്.

18ാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അദ്ദേഹത്തെ താങ്ങിയെടുത്ത് പടി കയറ്റുകയായിരുന്നു. 18ാം പടിക്ക് മുകളിലെത്തിയ അദ്ദേഹത്തെ NDRF സേനാംഗങ്ങൾ ശ്രീകോവിലിന് മുന്നിൽ എത്തിച്ചു. ശാരീരിക അവശതകൾക്കിടയിലും, അടുത്ത മണ്ഡലകാലത്തും ദർശനപുണ്യം സാധ്യമാകണമെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്നാണ് അദ്ദേഹം ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ പറഞ്ഞത്.
