Fincat

‘ഭൂമിയില്‍ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്; സത്യം,നീതി,നന്മ എല്ലാം മഹദ്‌വചനങ്ങളില്‍ ഉറങ്ങുന്നു’;ശ്രീകുമാരൻ തമ്ബി

കൊച്ചി: ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിൻ്റെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ പരോക്ഷ പ്രതികരണവുമായി ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബി.പ്രശസ്ത ബംഗാള്‍ എഴുത്തുകാരനായ വിമല്‍മിത്രയുടെ കൃതിയുടെ മലയാള പരിഭാഷയായ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം വായിക്കുന്ന തന്റെ ചിത്രം അദ്ദേഹം പങ്കുവെച്ചു.

1 st paragraph

‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകമാണ് താനിന്ന് വായിക്കുന്നത്. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയില്‍ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ? ഇന്ന് ഈ ഭൂമിയില്‍ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ എല്ലാം മഹദ് വചനങ്ങളില്‍ ഉറങ്ങുന്നുവെന്നാണ് ചിത്രത്തോടൊപ്പം ശ്രീകുമാരൻ തമ്ബി ഫേസ്ബുക്കിലൂടെ കുറിച്ചത്.