Fincat

മലപ്പുറത്തും കലാശക്കൊട്ട് ഒഴിവാക്കാൻ തീരുമാനം

മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ മലപ്പുറം കുന്നുമ്മൽ മനോരമ സർക്കിൾ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കലാശക്കൊട്ട് ഒഴിവാക്കുവാൻ മലപ്പുറം എസ്.എച്ച്.ഒ . പ്രിയൻ. എസ്. കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. സ്ഥാനാർത്ഥികൾ തങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ച് മാത്രം ഗതാഗത തടസ്സങ്ങളും മറ്റു പ്രശ്നങ്ങളും ഇല്ലാത്ത രീതിയിൽ കൊട്ടിക്കലാശം പരിപാടികൾ നടത്തുവാനും സംയുക്ത യോഗത്തിൽ തീരുമാനമായി. രാഷ്ട്രീയപാർട്ടികളും, സ്ഥാനാർത്ഥികളും ഈ തീരുമാനവുമായി സഹകരിക്കണമെന്നും പോലീസ് അറിയിച്ചു. തിരൂർ നഗരത്തിലെ കാലാശക്കൊട്ട് നിയന്ത്രിക്കാനും നേരത്തേ തീരുമാനമെടുത്തിരുന്നു.

1 st paragraph