Fincat

പുതുവര്‍ഷ പിറവി ആഘോഷമാക്കാൻ യുഎഇ; വന്‍ ഡ്രോണ്‍ ഷോയും കരിമരുന്ന് പ്രകടനവും ഉള്‍പ്പെടെ കിടിലന്‍ പരിപാടികള്‍


യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിന് വേദിയാകാൻ അബുദാബിയിലെ അല്‍വത്ബ മേഖല. യുഎഇയിലെ ഏറ്റവും വലിയ കലാസാംസ്കാരിക പരിപാടിയായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് പുതുവത്സരാഘോഷവും നടക്കുക.

62 മിനിറ്റ് നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗം, ലോകത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ, ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും ഫെസ്റ്റിവലിന്റെ സ്പോണ്‍സർമാരുടെയും വൈവിധ്യമാർന്ന സാംസ്കാരിക, പൈതൃക പരിപാടികളും പുതുവത്സരാഘോഷത്തില്‍ ഉണ്ടാകും.

1 st paragraph

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനെ വിനോദത്തിനും ആഘോഷങ്ങള്‍ക്കുമുള്ള ഒരു ആഗോള വേദിയായി മാറ്റുകയാണ് ഈ പുതുവത്സരാഘോഷം വഴി അധികൃതർ ലക്ഷ്യമിടുന്നത്. യുഎഇയ്ക്ക് പുറത്തുനിന്നും പുതുവത്സരാഘോഷത്തിന് സന്ദർശകരെ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

അഞ്ച് ഘട്ടങ്ങളിലായാണ് ആഘോഷ പരിപാടികള്‍ നടക്കുക. ഡിസംബർ 31 രാത്രി എട്ട് മണി മുതല്‍ ജനുവരി ഒന്ന് അർദ്ധ രാത്രി വരെയാണ് ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കുക. ഏറ്റവും ഒടുവിലാണ് കരിമരുന്ന് പ്രകടനം നടക്കുക. പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് യുഎഇയുടെ ആകാശത്തേയ്ക്ക് കരിമരുന്ന് വിക്ഷേപണം നടത്തുക.

2nd paragraph

ഡ്രോണ്‍ ഷോയില്‍ 6,500 ഡ്രോണുകള്‍ പങ്കെടുക്കും. 20 മിനിറ്റാണ് ഡ്രോണ്‍ ഷോയുടെ സമയം. ഒമ്ബത് ഭീമൻ ആകാശ രൂപങ്ങളാണ് ഡ്രോണ്‍ ഷോയില്‍ അധികൃതർ പ്ലാൻ ചെയ്യുന്നത്.
യുഎഇയുടെ പൈതൃകം ചരിത്രവും ഉയർത്തിക്കാണിക്കുന്നതാവും എമിറാത്തി സർക്കാരിന്റെ പ്രതിനിധികള്‍ അവതരിപ്പിക്കുക. ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കലാ, സാംസ്കാരിക, സംഗീത പരിപാടികളുമുണ്ടാകും.