ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്ബ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

നവംബർ ഒമ്ബതിനും ജപ്പാനിലെ വടക്കൻ തീരമേഖലയില്‍ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലില്‍ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
