Fincat

തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസുകാരനെ പാമ്ബ് കടിച്ചു


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസുകാരനെ പാമ്ബ് കടിച്ചു. തിരുവനന്തപുരം കോട്ടൂർ വനത്തില്‍ ആണ് സംഭവം.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ അനീഷിനാണ് കടിയേറ്റത്. അഗസ്ത്യവനത്തിനുള്ളില്‍ പൊടിയം സംസ്‌കാരിക നിലയത്തില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ.

ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റിച്ചല്‍ പഞ്ചായത്തില്‍ വനത്തിനുള്ളില്‍ വരുന്ന ഏക പോളിങ് സ്റ്റേഷനാണ് പൊടിയം.

1 st paragraph