പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കണം – ജിദ്ദ റിട്ടേണീസ് ഫോറം
മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായ രീതിയിൽ പ്രാവർത്തികമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു.
ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയവരുടെ പൊതുവേദിയായ ജിദ്ദ റിട്ടേണീസ് ഫോറത്തിന്റെ പ്രഥമ പ്രവാസി സംഗമം മലപ്പുറം വ്യാപാര ഭവനിൽ നടന്നു. പരിപാടിയിൽ ദീർഘകാലം ജിദ്ദയിലെ സാമൂഹ്യ സേവന രംഗത് സജീവമായിരുന്ന ഫാറൂഖ് ശാന്തപുരം അനുസ്മരണവും നടന്നു. ജിദ്ദ പ്രവാസി കൂടിയായ തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. കെസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
അശ്‌റഫലി കട്ടുപ്പാറ ഫാറൂഖ് അനുസ്മരണ പ്രഭാഷണം നടത്തി. വി.എം. ഇബ്രാഹീം, കെ.പി.എം സക്കീര്‍, സി.കെ ശാക്കിര്‍, സി.കെ. മൊറയൂര്‍, എ.പി. കുഞ്ഞാലി ഹാജി, പി.എം.എ.ജലീൽ, അബ്ദുറഹ്മാന്‍ വണ്ടൂർ, ജലീൽ കണ്ണമംഗല, സമദ് കാരാടൻ, ഒ.കെ.എം മൗലവി, പഴേരി കുഞ്ഞിമുഹമ്മദ്, കാവുങ്ങൽ അബ്ദുറഹ്മാൻ, റഷീദ് വരിക്കോടൻ, ഇബ്രാഹിം റിയാദ്ബാങ്ക്, എൻജിനീയർ ഹസ്സൈനാർ, ബഷീർ അരിപ്ര, ഖാലിദ് ചെർപുളശേരി, അലവി സിറ്റി ചോയ്സ്, എ. അതീഖ്, സഹൽ തങ്ങൾ, അനസ് പരപ്പിൽ, സുൽത്താൻ തവനൂർ പ്രസംഗിച്ചു.
ഹമീദ് കരുമ്പിലാക്കൽ, മുഹ്സിൻ കാളികാവ് എന്നിവർ ഫാറൂഖ് അനുസ്മരണ ഗാനമലപിച്ചു. ഉസ്മാൻ ഇരുമ്പുഴി സ്വാഗതവും ബഷീർ തൊട്ടിയൻ നന്ദിയും പറഞ്ഞു. സോഷ്യലൈസിങ്, അനുസ്മരണം, കൂട്ടായ്മയുടെ ലക്ഷ്യവും സാധ്യതകളും എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് പരിപാടികൾ നടന്നത്.
തിരിച്ചെത്തിയ പ്രവാസികളിലെ പ്രയാസപ്പെടുന്നവർക്ക് സർക്കാരിൽ നിന്നും സുമനസുകളിൽ നിന്നും സാധ്യമാകുന്ന ആശ്വാസമെത്തിക്കുന്നതിന് നേതൃത്വം നൽകാൻ ജിദ്ദ റിട്ടേണീസ് ഫോറം തീരുമാനിച്ചു.