കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്ത് ഈ ഓഹരി

മുംബൈ: ഓഹരി വിപണി ലാഭ നഷ്ടങ്ങളുടെ ഒരു പ്രഹേളികയാണ്. എന്തും സംഭവിക്കാവുന്ന ഇടം. കണക്കുകൂട്ടലുകൾ തുണച്ചാൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നിങ്ങളൊരു കോടീശ്വരനാകും. കണക്കുകൾ പിഴച്ചാൽ കോടികൾ നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ തന്നെ നിക്ഷേപിക്കുന്ന ഓഹരികൾ വളരെയേറെ കണക്കുകൂട്ടി വേണം തീരുമാനിക്കാനെന്ന് വിദഗ്ദ്ധർ എല്ലായ്പ്പോഴും പറയുന്നതുമാണ്.

ഉയർന്ന മൂല്യമുള്ള ഓഹരികളും വളരെ കുറഞ്ഞ മൂല്യമുള്ള ഓഹരികളും വാങ്ങാനാവുന്ന ഇടമാണ് ഇന്ത്യൻ ഓഹരി വിപണി. ഇവിടെ ഇൻ്റഗ്രേറ്റഡ് ഇൻ്റസ്ട്രീസ് എന്ന ഓഹരിയുടെ സമീപവർഷങ്ങളിലെ അഭൂതപൂർവമായ വളർച്ച ഏത് നിക്ഷേപകനെയും കൊതിപ്പിക്കുന്നതാണെന്ന് പറയാം.
ഒരിക്കൽ 50 പൈസ മാത്രമുണ്ടായിരുന്ന ഈ ഓഹരി ഇന്ന് വാങ്ങാൻ 29.80 പൈസ മുടക്കണം. 2020 ഡിസംബറിൽ ഓഹരിക്ക് 50 പൈസയുണ്ടായിരുന്ന കാലത്ത് ഇതിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർ ഇന്നും ഈ ഓഹരികൾ കൈവശം വെയ്ക്കുന്നുവെങ്കിൽ, അതിൻ്റെ മൂല്യം ഇപ്പോൾ 5.96 കോടി രൂപ ആയിട്ടുണ്ട്. ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് വർഷം കൊണ്ട് ആറ് കോടിയായി വളർച്ച!

