Fincat

വോട്ട് ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; നിയമം ലംഘിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ്


തിരുവനന്തപുരം: വോട്ട് ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്.യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സൈദാലി കൈപ്പാടിയാണ് പോസ്റ്റിട്ടത്. നേരത്തെ കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു.

കരകുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലായിരുന്നു സൈദാലിക്ക് വോട്ട്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രഹസ്യ സ്വഭാവത്തിലുള്ള വോട്ട് പരസ്യപ്പെടുത്താന്‍ നിയപ്രകാരം കഴിയില്ല. സൈദാലി വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

1 st paragraph

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഏഴ് തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് നടന്നത്. തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു.