Fincat

റെക്കോര്‍ഡില്‍ സ്വര്‍ണവില, രാവിലെയും ഉച്ചയ്ക്കുമായി കൂടിയത് 1800 രൂപ, വെള്ളിവിലയും കുതിക്കുന്നു


സംസ്ഥാനത്ത് റെക്കോര്ഡ് തകര്ത്ത് കുതിച്ച്‌ സ്വര്ണവില. രാവിലെ പവന് 1400 രൂപ വര്ധിച്ച്‌ സ്വര്ണവില 97000 കടന്നിരുന്നു.ഉച്ചയോടെ വില വീണ്ടും 400 രൂപ ഉയര്ന്ന് സര്വകാല റെക്കോര്ഡ് മറികടക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപയാണ് ഒരു പവന് സ്വര്ണത്തിന് വര്ധനവുണ്ടായത്. കഴിഞ്ഞ ദിവസം 95880 രൂപയായിരുന്നു പവന്റെ വില.

ഒക്ടോബര് 21നാണ് സ്വര്ണ വില മുന്പ് എക്കാലത്തേയും ഉയര്ന്ന നിരക്കിലെത്തിയത്. അന്ന് പവന് വില 97,360 രൂപയായിരുന്നു.

1 st paragraph

യു.എസ് ഫെഡ് മീറ്റിങില് പലിശ നിരക്ക് കുറച്ചതാണ് സ്വര്ണവിലയില് വര്ധനവുണ്ടാകാന് കാരണമായത്. ഒപ്പം ഇന്ത്യന് രൂപ കുത്തനെ ഇടിഞ്ഞതും കേരളത്തില് വില വര്ധിക്കാന് കാരണമായി. അന്താരാഷ്ട്ര സ്വര്ണ്ണവില 4294 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 90. 35 ആണ്.

ഇന്നത്തെ സ്വര്ണവില

2nd paragraph

22 കാരറ്റ് സ്വര്ണത്തിന് ഇന്ന് ഗ്രാമിന് 12210 രൂപയും പവന് 97680 രൂപയുമാണ് വില.

24 കാരറ്റ് സ്വര്ണം ഗ്രാമിന് 13,320 രൂപയും പവന് 1,06560 രൂപയുമാണ്
18 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 9990 രൂപയും പവന് 79920 രൂപയുമാണ്.

വെള്ളി വില

ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 201 രൂപയായി. 10 ഗ്രാം വെള്ളിയുടെ വില 2010 രൂപയായി.

വെള്ളിയുടെ വിലയിലും കുതിപ്പ് പ്രകടമാണ്. വ്യാവസായിക ആവശ്യകതയിലെ കുതിപ്പ്, കുറഞ്ഞുവരുന്ന ശേഖരം, നിര്ണായക ധാതുക്കളുടെ പട്ടികയില് യുഎസ് ഉള്പ്പെടുത്തിയത് എന്നിവയെല്ലാമാണ് വെള്ളിവിലയില് വര്ധനവുണ്ടാക്കിയത്.