Fincat

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ‘ഇടതുമുന്നണിക്ക് തിരിച്ചടിയില്ല’, കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് തിരിച്ചടി ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികള്‍ ഈ മാസം തന്നെ ചേരുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടായിയെന്നും സിപിഎമ്മിനെതിരെ കപട മുദ്രാവാക്യം ഉണ്ടായെന്നും ഗോവിന്ദന്‍ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ എടുത്താല്‍ ബിജെപി മുന്നേറ്റമില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍, കോണ്‍ഗ്രസമുമായി ഒരിടത്തും സഹകരിക്കില്ലെന്നും വ്യക്തമാക്കി.

1 st paragraph

മുങ്ങുന്ന കപ്പലെന്ന് പറഞ്ഞവറുണ്ട്. അങ്ങനെ മുങ്ങുന്നില്ല എന്നാണ് സിപിഎം കണക്ക്. 58 സീറ്റിന്റെ കണക്ക് പറയുന്നവർ തളിപ്പറമ്പിലെ അടക്കം ഏകപക്ഷീയ ജയം കണക്കാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ അടിത്തറ വോട്ട് കണക്കിൽ വ്യക്തമാണ്. ജില്ലാ പഞ്ചായത്ത് കണക്കെടുത്താൽ സ്ഥിതി വ്യക്തമാണ്. മധ്യകേരളത്തിലേയും മലപ്പുറത്തേയും വോട്ട് ചോർച്ച പ്രത്യേകം പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.