Fincat

വയനാട് പച്ചിലക്കാട് മേഖലയില്‍ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം പുനരാരംഭിക്കും

വയനാട് പച്ചിലക്കാട് മേഖലയില്‍ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കല്‍ മേഖലയില്‍ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്. കടുവയെ തുരത്തുകയോ കൂട്ടിലാക്കുകയോ ചെയ്യുന്ന ദൗത്യമാണ് ഇന്ന് രാവിലെ നടക്കുക.

1 st paragraph

വയല്‍ കടന്ന് തോട്ടത്തിലെത്തിയ കടുവ കല്‍പ്പറ്റ – മാനന്തവാടി ഹൈവേയോട് ചേര്‍ന്നുള്ള എരനല്ലൂരില്‍ എത്തി. ഈ പ്രദേശങ്ങളെല്ലാം 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളതാണ്. തെര്‍മല്‍ ഡ്രോണ്‍ വഴി രാത്രി നിരീക്ഷണം തുടര്‍ന്നെങ്കിലും കടുവയെ കണ്ടെത്താനായില്ല. അഞ്ചു വയസ്സുള്ള ആണ്‍ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ 112 നമ്പര്‍കാരനാണ്. ഇതിനെ അമ്മാനി വനമേഖലയിലേക്ക് തുരത്താനായിരുന്നു ശ്രമമെങ്കിലും വിജയം കണ്ടില്ല. തൊട്ടടുത്തുള്ള പടിക്കംവയല്‍ പ്രദേശത്താണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് ഇത് ചീക്കല്ലൂര്‍ പ്രദേശത്തേക്ക് എത്തുകയായിരുന്നു.

പനമരം ഗ്രാമ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളായ നീര്‍വാരം,അമ്മാനി, നടവയല്‍, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേര്‍മല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഡിസംബര്‍ 17) ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.

 

2nd paragraph