വിശ്വാസികൾ വിളിച്ചു പിന്തുണ അറിയിക്കുന്നുണ്ട്, ഇന്ന് ശബരിമലയിൽ പോയ ഒരു സംഘം വിളിച്ച് പിന്തുണ അറിയിച്ചു; പോറ്റിയെ കേറ്റിയേ പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്

‘പോറ്റിയേ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ കേസ് എടുത്താൽ നിയമപരമായി നേരിടുമെന്ന് പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്. വിശ്വാസികൾക്ക് വ്രണപ്പെടുന്ന ഒന്നും തന്നെ പാട്ടിൽ ഇല്ല. അത്കൊണ്ടാണ് ആ പാട്ട് പാടിയത്. പാട്ട് വിശ്വാസികൾക്ക് വ്രണപ്പെട്ടിട്ടില്ല.

വിശ്വാസികൾ വിളിച്ചു പിന്തുണ അറിയിക്കുന്നുണ്ട്. പാട്ട് കാരണം പ്രതിസ്ഥാനത്ത് ആയവർക്ക് മാത്രമാണ് വ്രണപ്പെട്ടത്. എല്ലാപാർട്ടികൾക്ക് വേണ്ടിയും പാട്ടുകൾ പാടാറുണ്ട്. വർക്ക് എന്ന രീതിയിലാണ് പാട്ട് പാടിയത്. നിയമപരമായി മുന്നോട്ട് പോകും.
വർഷങ്ങളായി ഇലക്ഷന് വേണ്ടി പെടുന്നവരാണ് ഞങ്ങൾ. ശബരിമലയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു സംഘം വിളിച്ച് സപ്പോർട്ട് അറിയിച്ചു. ഇത് വിശ്വാസികളെ വേദനിപ്പിക്കുന്ന പാട്ടല്ലെന്നും ഡാനിഷ് വ്യക്തമാക്കി. ഇന്ന് രാവിലെ ഒരു അമ്മ വിളിച്ചു അയ്യപ്പൻ ഞങ്ങളെ കൊണ്ട് പാടിച്ച പാട്ടെന്നാണ് പറഞ്ഞതെന്നും ഡാനിഷ് പറഞ്ഞത്.

അതേസമയം പോറ്റിയേ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ സിപിഎം പരാതി നൽകും. ഈ ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് പ്രസാദ് കുഴിക്കാല തന്നെയാണെന്നും പാരഡി ഗാനത്തിനെതിരെ പരാതി നൽകാൻ കൂടുതൽ ഹൈന്ദവ സംഘടനകൾ ബന്ധപ്പെടുന്നുണ്ടെന്നും രാജു എബ്രഹാം അറിയിച്ചു.
