Fincat

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) മരിച്ചത്. തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

1 st paragraph

തിരുനെൽവേലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു.രണ്ടു മക്കൾ ചികിത്സയിൽ തുടരുന്നു. കടയത്ത്മലയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടു എന്നാണ് പോലീസ് വിലയിരുത്തൽ.

അതേസമയം തിരുനൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ഭാര്യയുടെ മൃതദേഹം ഇതുവരെയും ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല. മൃതദേഹം ഏറ്റുവാങ്ങാൻ ബാലമുരുകൻ എത്തിയാൽ പിടികൂടാൻ തമിഴ്നാട് പോലീസ് ആശുപത്രിയിൽ കാത്തുനിൽക്കുന്നു.

2nd paragraph