Fincat

ഓപണര്‍മാര്‍ സെഞ്ച്വറിയുമായി തിളങ്ങി; വിൻഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ കിവീസ് ശക്തമായ നിലയില്‍


വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലാൻഡ് ആദ്യ ദിനം ശക്തമായ നിലയില്‍. ആദ്യ ദിനം അവസാനിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് എന്ന നിലയിലാണ് കിവികള്‍.കിവികള്‍ക്ക് വേണ്ടി ക്യാപ്റ്റൻ ടോം ലാതമും കോണ്‍വെയും സെഞ്ച്വറി നേടി. ലാതം 137 റണ്‍സുമായി പുറത്തായെങ്കിലും കോണ്‍വെ 178 റണ്‍സുമായി ഇപ്പോഴും ക്രീസിലുണ്ട്. 279 പന്തില്‍ 25 ഫോറുകള്‍ അടക്കമായിരുന്നു കോണ്‍വെയുടെ ഇന്നിങ്‌സ്.

ഐ പി എല്‍ 2026 മിനി താരലേലത്തില്‍ അണ്‍സോള്‍ഡായതിന് തൊട്ടുപിന്നാലെയാണ് കോണ്‍വെയുടെ മിന്നും പ്രകടനം. 2022 മുതല്‍ ഐ പി എല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ കോണ്‍വെയെ ഇത്തവണ ടീം കൈവിട്ടിരുന്നു.
ലേലത്തിലെത്തിയെങ്കിലും ഒരു ടീമും വിളിച്ചെടുക്കാൻ തയ്യാറായില്ല. ഐ പി എല്ലില്‍ ആകെ കളിച്ച 29 മത്സരങ്ങളില്‍ നിന്ന് 43 .2 ശരാശരിയില്‍ 1080 റണ്‍സ് നേടിയിട്ടുണ്ട്.

1 st paragraph