തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; സൗദിയില്‍ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വ്വീസ് ആരംഭിച്ചു

മക്ക; മക്കയില് നൂതന ഇലക്‌ട്രിക് ബസ് ഈ ആഴ്ച സര്വ്വീസ് ആരംഭിച്ചു. സൗദിയുടെ തന്നെ ആദ്യത്തെ റാപ്പിഡ് ട്രാന്സിറ്റ് പദ്ധതിയാണിത്.ഉം അല്-ഖുറ ഫോര് ഡെവലപ്മെന്റ് ആന്ഡ് കണ്സ്ട്രക്ഷനുമായി സഹകരിച്ച് സര്വ്വീസ് നടത്തുന്ന ഇലക്‌ട്രിക് ബസ് അടുത്ത 15 വര്ഷത്തിനുള്ളില് 125 ദശലക്ഷത്തിലധികം യാത്രക്കാര്ക്ക് സേവനം നല്കും. പരമ്ബരാഗത വാഹനങ്ങളെ അപേക്ഷിച്ച് 31,500 ടണ്ണിലധികം കാര്ബണ് ഡൈ ഓക്സൈഡ് കുറയ്ക്കും.
പരമ്ബരാഗത ബസ് സര്വീസുകളേക്കാള് ഉയര്ന്ന ശേഷിയും വിശ്വാസ്യതയും ഉറപ്പാക്കുന്ന പദ്ധതി രാജ്യത്ത് ആദ്യത്തേതാണ്. അല്ദബ്ബാഗ് ഗ്രൂപ്പ് ചെയര്പേഴ്സണ് അമര് അല്ദബ്ബാഗ്, പെട്രോമിന് മാനേജിംഗ് ഡയറക്ടര് സമീര് നവാര്, ഉം അല്ഖുറ സിഇഒ യാസര് അബു അതീഖ് എന്നിവര് ഉദ്ഘാടനം ചെയ്തു. പരമ്ബരാഗത ബസ് സര്വീസുകളേക്കാള് ഉയര്ന്ന ശേഷിയും വിശ്വാസ്യതയും ഉറപ്പാക്കുന്ന തരത്തിലാണ് ബസ് റാപ്പിഡ് ട്രാന്സിറ്റ് പ്രോജക്റ്റിന്റെ രൂപകല്പ്പന.

മക്കയിലെ മസാര് ഡെസ്റ്റിനേഷന് മിക്സഡ്യൂസ് റിയല് എസ്റ്റേറ്റ് വികസന പദ്ധതിയുടെ ഭാഗമായ ഈ പുതിയ സേവനം, രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ ഗതാഗത ശൃംഖലകളില് ഒന്നാണ്.
മാസാറിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും താമസക്കാര്ക്കും സന്ദര്ശകര്ക്കും സുരക്ഷിതവും വിശ്വസനീയവും സൗഹൃദവുമായ ഗതാഗതം ഉറപ്പു നല്കും. രണ്ട് പ്രധാന ബസ് സ്റ്റേഷനുകളും അവയെ ബന്ധിപ്പിക്കുന്ന റൂട്ടില് 11 സ്റ്റോപ്പുകളും ഈ ശൃംഖലയില് ഉള്പ്പെടും. പ്രതിവര്ഷം 5 ദശലക്ഷത്തിലധികം സന്ദര്ശകര്ക്കും തീര്ഥാടകര്ക്കും സേവനം നല്കുന്നതിനും എല്ലാ ഉപയോക്താക്കള്ക്കും എളുപ്പത്തില് ആക്സസ് ചെയ്യുന്നതിനുമായി ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നു. മക്കയുടെ ഭാവി ഗതാഗത സംവിധാനത്തിനുള്ള അടിത്തറയായാണ് ഈ സര്വീസ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. കാല്നട നടപ്പാതകള്, 5,000ത്തിലധികം പാര്ക്കിംഗ് സ്ഥലങ്ങള്, മെട്രോ സര്വീസുകള്, മറ്റ് നഗര അടിസ്ഥാന സൗകര്യങ്ങള് എന്നിവ ഉള്പ്പെടുന്ന വിശാലമായ മസാര് പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

