സെഞ്ച്വറിയുമായി ഹെഡ്; രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് കൂറ്റൻ ലീഡിലേക്ക്

ആഷസ് പരമ്ബരയിലെ മൂന്നാം ടെസ്റ്റും നേടാൻ ഓസ്ട്രേലിയ. ആദ്യ ഇന്നിംഗ്സില്‍ 75 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ബാറ്റിങ് തുടർന്ന ഓസീസ് രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് നേടിയിട്ടുണ്ട്.ആറ് വിക്കറ്റ് കൈയിലിരിക്കെ നിലവില്‍ ആതിഥേയർക്ക് 356 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
142 റണ്‍സുമായി ഹെഡും 52 റണ്‍സുമായി ക്യാരിയും ക്രീസില്‍. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 286 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 83 റണ്‍സെടുത്ത ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും 51 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് 106 റണ്‍സിന്‍റെ ഒമ്ബതാം വിക്കറ്റ് കൂട്ടുകെട്ടാണ് വലിയ ലീഡ് നേടുന്നതില്‍ നിന്ന് ഓസീസിനെ തടഞ്ഞത്. ഓസീസിനായി കമിന്‍സും ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റെടുത്തു.
സെഞ്ച്വറി നേടിയ അലക്സ് കാരിയുടെയും (106) മികച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായി എത്തി അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടെയും (82) പ്രകടനങ്ങളാണ് ഓസീസിനെ ആദ്യ ഇന്നിങ്സില്‍ 371 എന്ന മികച്ച സ്കോറിലെത്തിച്ചത്. വാലറ്റത്ത് മിച്ചല്‍ സ്റ്റാർക്കും 54 റണ്‍സുമായി തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ അഞ്ചുവിക്കറ്റ് നേടി.

