Fincat

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ആഘോഷിച്ച്‌ ഇൻകാസ് ഒമാൻ


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൈവരിച്ച ഉജ്ജല വിജയം ഇൻകാസ് ഒമാൻ ഇബ്ര റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.ചടങ്ങില്‍ ഇൻകാസ് ഇബ്ര പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടിപ്പിച്ച മുന്നൊരുക്കവും കെട്ടുറപ്പും നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുകയാണെങ്കില്‍, 100-ല്‍ അധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് യോഗം വിലയിരുത്തി.

ഇൻകാസ് ഇബ്ര ട്രഷറർ ഷാനനവാസ് ചങ്ങരംകുളം ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു. ഇൻകാസ് ഇബ്ര എക്സിക്യൂട്ടീവ് അംഗങ്ങളും ഇൻകാസ് ഇബ്ര വിമൻസ് വിങ് പ്രതിനിധികളും ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഇൻകാസ് ഇബ്ര സംഘടിപ്പിച്ച പ്രവചന മത്സരത്തില്‍ വിജയിച്ച റെമിഷ് രവിന്ദ്രന് ഉപഹാരവും കൈമാറി.

1 st paragraph