Fincat

മഴ മാറി; ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റര്‍സിറ്റി ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു


ദുബൈ: ദുബൈയില്‍ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ഇന്റർസിറ്റി ബസ് സർവിസുകള്‍ പുനരാരംഭിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.കാലാവസ്ഥ മെച്ചപ്പെട്ടതോടെ ദുബൈ, ഷാർജ, അജ്മാൻ എന്നീ നഗരങ്ങള്‍ക്കിടയിലുള്ള ബസ് യാത്രകള്‍ ഇനി തടസ്സമില്ലാതെ തുടരും.

ഡിസംബർ 19-ന് ശക്തമായ മഴയും മോശം കാലാവസ്ഥയും കാരണം സുരക്ഷ മുൻനിർത്തി ആർടിഎ ബസ് സർവിസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ്, കടല്‍ക്ഷോഭം എന്നിവയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ആർടിഎയുടെ ഈ നടപടി.
യാത്രക്കാർക്ക് ഇപ്പോള്‍ പഴയതുപോലെ തന്നെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച്‌ ഈ നഗരങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതാണ്.

1 st paragraph