Fincat

ശബരിമലയിൽ കാട്ടാന ഇറങ്ങി; സംരക്ഷണ വേലി തകർത്തു

ശബരിമലയിൽ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേൺ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു. ആളുകൾ സഞ്ചരിക്കുന്ന പാതയിലേക്കും ആന എത്താൻ ശ്രമിച്ചതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു.

1 st paragraph

സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന തീർത്ഥാടകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.
തുടർന്ന് വനംവകുപ്പും പൊലീസും ചേർന്ന് കാട്ടാനയെ വിരട്ടി കാട്ടിലേക്ക് തിരിച്ചയച്ചു. കാട്ടാന തകർത്ത സംരക്ഷണ വേലി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും പാണ്ടിത്താവള പ്രദേശത്ത് കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് തീർത്ഥാടകർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ആശങ്കയും സൃഷ്ടിക്കുകയാണ്. വന്യമൃഗ ശല്യം നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമാണ് എന്ന ആവശ്യം ശക്തമാകുകയാണ്.

 

2nd paragraph