Fincat

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം, നേപ്പാൾ സ്വദേശി ദുർഗയ്ക്കാണ് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്. അൽപ്പസമയം മുമ്പാണ് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. കൊച്ചി ന​ഗരം ഇത് എട്ടാംതവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളാണ് കൊച്ചിയിൽ തയ്യാറായിരിക്കുന്നത്.

1 st paragraph

നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുർഗയ്ക്കാണ് ഹൃദയം ലഭിക്കുന്നത്. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ദുർഗയുടെ ജീവിതം മൂന്നു മാസം മുൻപ് പുറത്തുവന്നിരുന്നു. പിന്നീട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്.