മലയാളികളുടെ ഒരു ഭാഗ്യമേ…; അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഒരു ലക്ഷം ദിര്‍ഹം മലയാളി പ്രവാസിക്ക്

അബുദബി ബിഗ് ടിക്കറ്റ് രണ്ടാം വാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിർഹം സമ്മാനം നേടി മലയാളി. കോഴിക്കോട് കൈപ്പുറത്ത് സ്വദേശിയായ ബഷീർ ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായത്.57കാരനായ ബഷീർ കഴിഞ്ഞ 25 വർഷമായി ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. അഞ്ച് പേർ വിജയികളായ നറുക്കെടുപ്പില്‍ ഒരാളാണ് ബഷീർ.
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ആളാണ് ബഷീർ. എല്ലാ മാസവും ബഷീർ മുടങ്ങാതെ ടിക്കറ്റുകള്‍ എടുക്കുകയും ചെയ്യും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായതില്‍ സന്തോഷമുണ്ടെന്നും ബഷീർ പ്രതികരിച്ചു. സമ്മാനത്തുകയുടെ ഒരു ഭാഗം ഇന്ത്യയിലുള്ള കുടുംബത്തെ സഹായിക്കുന്നതിനായി ഉപയോഗിക്കാനാണ് ബഷീർ പദ്ധതിയിടുന്നത്. ഭാവിയില്‍ കൂടുതല്‍ വലിയ വിജയങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടിക്കറ്റുകള്‍ എടുക്കുന്നത് തുടരാനും ബഷീർ ആഗ്രഹിക്കുന്നു.

ഇന്ത്യൻ പ്രവാസിയായ വിനായക മൂർത്തിയാണ് മറ്റൊരു ബിഗ് ടിക്കറ്റ് വിജയി. കഴിഞ്ഞ ഒരു വർഷത്തിലധികമായി തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് വിനായക മൂർത്തി ടിക്കറ്റെടുക്കുന്നത്.
ബംഗ്ലാദേശ് സ്വദേശിയായ സോബരാജ് ഖാ റഫീഖ് ഖാ ആണ് ഈ ആഴ്ചയിലെ മറ്റൊരു വിജയി. കഴിഞ്ഞ 15 വർഷമായി അല്‍ ഐനില്‍ താമസിക്കുകയാണ് 33കാരനായ സോബരാജ്. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതിവാര നറുക്കെടുപ്പില്‍ സോബരാജ് പങ്കെടുക്കാറുണ്ട്.

ചെന്നൈ സ്വദേശിയായ മിന്നലേശ്വരൻ ശക്തിയാണ് മറ്റൊരു വിജയി. 40കാരനായ മിന്നലേശ്വരൻ കഴിഞ്ഞ 20 വർഷമായി ദുബായിലാണ് താമസിക്കുന്നത്. ഈ നറുക്കെടുപ്പിലെ അവസാന വിജയി 45 വയസ്സുകാരനായ മുഹമ്മദ് ജാവേദ് രാജ്ഭാരിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരു ഐടി മാനേജരായ മുഹമ്മദ് ജാവേദ് കഴിഞ്ഞ 19 വർഷമായി യുഎഇയില്‍ താമസിക്കുന്നു.
