Fincat

പ്രവാസികളുടെ ശ്രദ്ധക്ക്: പുതിയ താമസ നിയമം പ്രാബല്യത്തില്‍


കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം വിസ, താമസം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ട്.2025 ഡിസംബർ 23 മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

1. വിസ ഫീസിലെ മാറ്റം

1 st paragraph

എല്ലാത്തരം എൻട്രി വിസകള്‍ക്കും വിസിറ്റ് വിസകള്‍ക്കും ഇനിമുതല്‍ പ്രതിമാസം 10 കുവൈത്ത് ദിനാർ (KD 10) ഫീസായി നല്‍കണം. എല്ലാ വിഭാഗം വിസകള്‍ക്കും ഈ നിരക്ക് ഒരുപോലെയായിരിക്കും.

2. ഗാർഹിക തൊഴിലാളികള്‍ക്കുള്ള നിയമം

2nd paragraph

വിദേശത്ത് താമസിക്കാവുന്ന കാലാവധി: ആർട്ടിക്കിള്‍ 20 വിസയിലുള്ള ഗാർഹിക തൊഴിലാളികള്‍ക്ക് ഇനി പരമാവധി 4 മാസം മാത്രമേ കുവൈത്തിന് പുറത്ത് നില്‍ക്കാൻ അനുവാദമുള്ളൂ.

മടക്കയാത്ര: നാല് മാസത്തില്‍ കൂടുതല്‍ പുറത്തുനില്‍ക്കുകയും സ്പോണ്‍സറുടെ പ്രത്യേക അനുമതി വാങ്ങാതിരിക്കുകയും ചെയ്താല്‍ അവരുടെ റെസിഡൻസി റദ്ദാക്കപ്പെടും. അതേസമയം, നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് രാജ്യം വിട്ടവർക്ക് ഈ കാലാവധി ബാധകമല്ല.

പ്രായപരിധി: പുതിയ വിസയ്ക്ക് അപേക്ഷിക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രായം 21 നും 60 നും ഇടയില്‍ ആയിരിക്കണം.

3. കുഞ്ഞുങ്ങളുടെ രജിസ്ട്രേഷൻ

കുവൈത്തില്‍ ജനിക്കുന്ന പ്രവാസി കുട്ടികളുടെ ജനന രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നാല് മാസം സമയം ലഭിക്കും. ഈ സമയം കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസം ദിവസം രണ്ട് ദിനാർ വീതം പിഴ നല്‍കണം. അതിനുശേഷവും വൈകുകയാണെങ്കില്‍ പ്രതിദിനം നാല് ദിനാർ എന്ന നിരക്കില്‍ പിഴ ഈടാക്കും.

4. വിദേശ നിക്ഷേപകർക്കുള്ള ആനുകൂല്യം

വിദേശ നിക്ഷേപകർക്ക് കുവൈത്തില്‍ കൂടുതല്‍ കാലം താമസിക്കാൻ പുതിയ നിയമം വഴിയൊരുക്കുന്നു. പുതിയ നിയമപ്രകാരം 15 വർഷം വരെ കാലാവധിയുള്ള താമസാനുമതി (Residence permit) ലഭിക്കും. ‘കുവൈത്ത് ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി’യുടെ (KDIPA) കത്തും മന്ത്രിസഭ നിശ്ചയിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങളും പാലിക്കുന്നവർക്കായിരിക്കും ഈ ദീർഘകാല വിസ അനുവദിക്കുക.