ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി സ്‌പെയിൻ, അര്‍ജന്റീന രണ്ടാമത്, മാറ്റമില്ലാതെ ഇന്ത്യ

ഫിഫയുടെ ഏറ്റവും പുതിയ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സ്‌പെയിന്‍. 2026 ജൂണില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാനിരിക്കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അര്‍ജന്റീനയുടെ ആഗ്രഹം സഫലമായില്ല.ലോകചാമ്ബ്യന്മാരായ അർജന്റീന രണ്ടാം സ്ഥാനത്തായാണ് 2025 വർഷം അവസാനിപ്പിച്ചത്.
മുന്‍ ലോക ചാമ്ബ്യന്‍മാരായ ഫ്രാന്‍സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ട് (4-ാം സ്ഥാനം), ബ്രസീല്‍ (5-ാം സ്ഥാനം), പോര്‍ച്ചുഗല്‍ (6-ാം സ്ഥാനം), നെതര്‍ലാൻഡ്സ് (7-ാം സ്ഥാനം), ബെല്‍ജിയം (8-ാം സ്ഥാനം), ജര്‍മനി (9-ാം സ്ഥാനം), ക്രൊയേഷ്യ (10-ാം സ്ഥാനം) എന്നിവയാണ് ആദ്യ 10ല്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. ആദ്യ പത്ത് റാങ്കിങില്‍ സ്ഥാന ചലനങ്ങള്‍ ഉണ്ടായിട്ടില്ല. അടുത്തിടെ നടന്ന 42 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശേഷമുള്ള റാങ്കിങ് ആണിത്.

2025ലെ അറബ് കപ്പ് സ്വന്തമാക്കിയ മൊറോക്കോ പതിനൊന്നാം സ്ഥാനത്തെത്തി. റണ്ണറപ്പായ ജോര്‍ദാന്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 64-ാം സ്ഥാനത്തെത്തി. ഇന്ത്യ 142-ാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ്.
