Fincat

ഒറ്റ റണ്‍ അകലെ ചരിത്രനേട്ടം! ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍‌വ നാഴികക്കല്ല് പിന്നിടാൻ കോഹ്‌ലി


ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വീണ്ടും വിജയ് ഹസാരെ ട്രോഫി കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്.ടി20യില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരത്തിന് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്ബരയ്ക്കായി ഒരുങ്ങാൻ ഈ ടൂർണമെന്റില്‍ സാധിക്കും. ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന വിരാട് ആന്ധ്രയെയാണ് നേരിടുക.
മത്സരത്തില്‍ അപൂർവ നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 16,000 റണ്‍സ് തികയ്ക്കാൻ ഒരു റണ്‍ മാത്രം അകലെയാണ് വിരാട് കോഹ്‌ലി. ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി അദ്ദേഹം മാറും. 342 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് ഇന്നുവരെ 57.34 ശരാശരിയില്‍ 15,999 റണ്‍സ് വിരാട് നേടിയിട്ടുണ്ട്. ആഭ്യന്തര 50 ഓവർ ഫോർമാറ്റില്‍ 57 സെഞ്ച്വറികളും 84 അർദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.